കൊച്ചി: ചിറ്റൂർ റോഡിൽ ഇയാട്ടിൽ ആർക്കേഡിൽ കണ്ണങ്കേരി വീട്ടിൽ എൻ. വേണുഗോപാല ഷേണായ് (79) നിര്യാതനായി. ഹിന്ദ് സാനിറ്റേഷൻ, പത്മശ്രീ ഡെവലപ്പേഴ്സ് എന്നീ സ്ഥാപനങ്ങളുടെ ചുമതലക്കാരനാണ്. അടിയന്തരാവസ്ഥക്കെതിരെ കൊച്ചി കേന്ദ്രമായി പ്രവർത്തിച്ച അദ്ദേഹം മിസാ തടവുകാരനായി 1975 നവംബർ മുതൽ 1977 മാർച്ച് വരെ തൃശൂർ വിയൂരിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഭാര്യ: ശാന്ത. മക്കൾ: വിനിത, ഡോ. വികാസ്. മരുമക്കൾ: അജിത്ത് എം. പ്രഭു (മുംബൈ), അനിത. എസ്. പ്രഭു.