കോട്ടയം: സി.എം.എസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് സി. ജോഷ്വയുടെ മാതാവ് കൊല്ലകടവ് ചൗക്കയില് ആശാന് വിലാസത്തില്‍ മേരി ജോഷ്വ (82) നിര്യാതയായി. തോനക്കാട് ആക്കനാട് കുടുംബാംഗമാണ്. ഭര്‍ത്താവ്: പരേതനായ സി.കെ. ജോഷ്വ (റിട്ട. പീറ്റ് മെമ്മോറിയല്‍ ട്രെയിനിങ് കോളജ്, മാവേലിക്കര). മറ്റുമക്കള്‍: മറിയാമ്മ (അധ്യാപിക, സി.എം.എസ് എല്‍.പി.ജി.എസ്, മല്ലപ്പള്ളി), ശോശാമ്മ (അധ്യാപിക, സി.എം.എസ് എച്ച്.എസ്, തിരുവല്ല), ഡോ. എലിസേബത്ത് (അസി. പ്രഫ, പീറ്റ് മെമ്മോറിയല്‍ ട്രെയിനിങ് കോളജ്, മാവേലിക്കര). മരുമക്കള്‍: അനു വിന്‍സന്റ് (അധ്യാപിക, ബേക്കര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍, കോട്ടയം), സജി കുര്യന് (ഹെഡ്മാസ്റ്റര്, സി.എം.എസ് എല്‍.പി സ്കൂള്‍, പെരുംപെട്ടി), ബിനു സി. ചെറിയാന് (അധ്യാപകന്, സി.എം.എസ് ഹയര്‍ സെക്കൻഡറി സ്കൂള്‍, കുഴിക്കാല), ഷൈജു മാത്യു (എച്ച്.ആര് മാനേജര്‍, യു.എ.ഇ). മൃതദേഹം ബുധനാഴ്ച രാവിലെ 7.30 മുതല്‍ 9.30 വരെ സി.എം.എസ് കോളജ് പ്രിന്‍സിപ്പല്‍ വസതിയിലും 10.30 മുതല്‍ മൂന്നു വരെ കൊല്ലകടവ് സ്വവസതിയിലും പൊതുദര്‍ശനത്തിനു വെക്കും. സംസ്കാരം മൂന്നിന് കൊല്ലകടവ് സെന്റ് ആന്‍ഡ്രൂസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.