അമിച്ചകരി: കല്ലുപുരക്കല്‍ പുറന്തടയില് പരേതനായ പി.വി. എബ്രഹാമിന്റെയും ശോശാമ്മയുടെയും മകന് എബ്രഹാം പി. എബ്രഹാം (64) നിര്യാതനായി. അമിച്ചകരി നോര്‍ത്ത് യു.പി സ്കൂള്‍ പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: ഇരവിപേരൂര്‍ ആല്‍ത്തറയ്ക്കല്‍ ലാലിക്കുട്ടി (റിട്ട. അധ്യാപിക നീരേറ്റുപുറം സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍). മക്കള്‍: ഡോ. എബി (ഡല്‍ഹി), മെര്ലിന് (ഷാര്‍ജ). മരുമക്കള്‍: ഡോ. അഞ്ചല ഡാനിയേല്‍, ബ്ലസണ്‍ ജോര്‍ജ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് നെടുമ്പ്രം ക്രിസ്തോസ് മാര്‍ത്തോമ പള്ളിയില്‍ ഗിഗോറിയോസ് മാര്സ്തേഫാനോസിന്റെ മുഖ്യകാർമികത്വത്തില്‍.