അരീക്കോട്: സൗത്ത് പുത്തലം മുൻ കെ.പി.സി.സി അംഗം പെരുമ്പളത്ത് മുഹമ്മദ് ഹാജി (മാനു ഹാജി-92) നിര്യാതനായി. ഭാര്യ: ഫാത്തിമ പുവ്വഞ്ചേരി. മക്കൾ: അബ്ദുൽ ഖാദർ (റിട്ട. അധ്യാപകൻ), അബ്ദുസ്സമദ് (പി.ഡബ്ല്യു.ഡി റിട്ട.), അബ്ദുന്നാസർ (ഫോറസ്റ്റ് നിലമ്പൂർ), ഖദീജ (റിട്ട. കാരന്തൂർ മർക്കസ്). മരുമക്കൾ: റസിയ ബീഗം (തെരട്ടമ്മൽ), കെ.പി. സീനത്ത് (അരീക്കോട്), ഹസീന (കാരക്കുന്ന്), മുഹമ്മദ് കാരന്തൂർ (കെ.എസ്.ഇ.ബി റിട്ട. എൻജിനീയർ).