മൂവാറ്റുപുഴ: എഫ്.സി.സി പള്ളിക്കാമുറി ഭവനം അംഗം സിസ്റ്റർ എമ്മാനുവൽ (പെണ്ണമ്മ -82) നിര്യാതയായി. തൊടുപുഴ, തെന്നത്തൂർ, തലയനാട്, ഇരട്ടയാർ, വെളിയേൽച്ചാൽ, പൈങ്ങോട്ടൂർ, ചെമ്പകപ്പാറ, ഏഴല്ലൂർ, പനംകൂട്ടി, നെയ്യശ്ശേരി, കഞ്ഞിക്കുഴി, കരിമണ്ണൂർ എന്നിവിടങ്ങളിൽ ദീർഘകാലം അധ്യാപികയായും പ്രധാനാധ്യാപികയായും തൊമ്മൻകുത്ത്, വെള്ളയാംകുടി, നിർമലഗിരി, വാഴപ്പിള്ളി, പള്ളിക്കാമുറി എന്നീ ഭവനങ്ങളിൽ അസി. സുപ്പീരിയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തലയനാട് ഇടവക കിഴക്കേ ഉണ്ണിപ്പിള്ളിൽ പരേതരായ അബ്രാഹം-ഏലിയാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: അന്നക്കുട്ടി (റിട്ട. അധ്യാപിക, സെന്റ് ജോർജ് എച്ച്.എസ്, ഉടുമ്പന്നൂർ), ജോസ് എബ്രഹാം (റിട്ട. പ്രഫസർ, ന്യൂമാൻ കോളജ്), മരിയ മാത്യു, തെയ്യാമ്മ കാരിശ്ശേരിൽ (പെരിഞ്ചാൻകുട്ടി), ലൂസി മാനുവൽ കുറവക്കാട്ട് ആയവന (റിട്ട. പ്രിൻസിപ്പൽ, ഗവ. വി.എച്ച്.എസ്.എസ്, കടവൂർ), കുര്യച്ചൻ എബ്രഹാം കിഴക്കേക്കുറ്റ്, ബെറ്റി ഫ്രാൻസിസ് പുളിന്താനത്ത് (മുൻ ബ്ലോക്ക് പ്രസിഡന്റ്, ഇളംദേശം). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ഈസ്റ്റ് വാഴപ്പിള്ളി (നിരപ്പ്) ഫ്രാൻസിസ്കൻ ക്ലാരമഠം വക സെമിത്തേരിയിൽ.