മൂവാറ്റുപുഴ: മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. നിരപ്പ് ഒഴുപാറ പ്ലാക്കുടി ഷെഫീഖിന്റെയും അൻസിയയുടെയും മകൾ ഐഷ മറിയമാണ് (11 മാസം) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. പാൽ കുടിച്ചതിന് പിന്നാലെ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഖബറടക്കം നടത്തി. സഹോദരങ്ങൾ: അമാൻ, അമീൻ.