തലയോലപ്പറമ്പ്: ടാറ്റ എയ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കൂട്ടുമ്മേൽ അക്ഷയഭവനിൽ കലേശന്റെ മകൻ അതുലാണ് (19) മരിച്ചത്. കഴിഞ്ഞമാസം 17ന് രാവിലെ മുറിഞ്ഞപുഴയിൽ വെച്ചുണ്ടായ അപകടത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി 11 ഓടെയാണ് മരണം. മാതാവ്: ഷീബ കലേശ് (വൈക്കം മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം). സഹോദരൻ: അക്ഷയ്.