പത്തനാപുരം: പ്രമുഖ ഇസ്ലാമിക പണ്ഡിതനും മതപ്രഭാഷകനുമായ മാലൂർ പാലവിള വീട്ടിൽ പട്ടാഴി എസ്. അബ്ദുൽ ഖാദർ മൗലവി (82) നിര്യാതനായി. പോരുവഴി ഹനഫി മുസ്ലിം ജമാഅത്ത്, ഏഴംകുളം, പുന്നല, പാടം, കാരാളികോണം, മഞ്ചള്ളൂർ-കുണ്ടയം, കുറുമ്പകര തുടങ്ങിയ ജമാഅത്തുകളിൽ ഇമാമായി സേവനം അനുഷ്ഠിച്ചിരുന്നു. ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ പത്തനാപുരം മേഖല പ്രസിഡന്റായിരുന്നു. ഭാര്യ: ഐഷാബീവി. മക്കൾ: ഖാലിദ്, അഷ്റഫ്, ഹബീബ്, ഷെരീഫ്, പരേതനായ സിദ്ധീഖ്. മരുമക്കൾ: സദീഖത്ത് ബീഗം, നദീറബീഗം, ആമിന ബീഗം, ഷീബ ബീഗം.