പൊന്നാനി: പുഴമ്പ്രം ചെറുവായ്ക്കര വില്ലേജ് ഓഫിസ് റോഡിന് സമീപം താമസിക്കുന്ന ഏറാട്ട് വളപ്പിൽ ഗോപാലൻ (83) നിര്യാതനായി. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ ജീവനക്കാരനായിരുന്ന ഇദ്ദേഹം ചെറുവയ്ക്കരയിലെ ക്ഷീര കർഷകനും കൃഷിക്കാരനുമായിരുന്നു. പൊന്നാനിയിലെ മുൻ നഗരസഭ കൗൺസിലർ ഇ.വി. നാരായണന്റെ ജ്യേഷ്ട സഹോദരനാണ്.ഭാര്യ: കോമള. മക്കൾ: ജ്യോതി (കുന്നംകുളം), മണികണ്ഠൻ (സൗദി), ജോഷി (മസ്കത്ത്). മരുമകൻ: ഗോപി (കുന്നംകുളം). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 11ന് വീട്ടുവളപ്പിൽ.