താനൂർ: പഴയ പ്രിയ ടാക്കീസിന് സമീപം താമസിച്ചിരുന്ന കേയീസ് ഫാർമസി ഉടമ വലിയകത്ത് പുതിയ മാളിയേക്കൽ സെയ്തലവി എന്ന അലവി (80) നിര്യാതനായി. താനൂർ സർവിസ് സഹകരണ ബാങ്ക് ഡയറക്ടറായിരുന്നു. കടപ്പുറം പള്ളി മുതവല്ലിയും കേയീസ് തറവാട് കാരണവരുമാണ്. ഭാര്യ: ഖദീജ.മക്കൾ: അനീഷ് മുഹമ്മദ്, മൂസ ആഷിഖ് (ഇരുവരും ദുബൈ), ഡോ. മുഹമ്മദ് സമീർ (സാസ് ഡെന്റൽ ക്ലിനിക്, വൈലത്തൂർ), ജാവേദ് (എം.ഇ.എസ് ആശുപത്രി, പെരിന്തൽമണ്ണ), വഹീദ. മരുമക്കൾ: അബ്ദുറഹീം (വസീം ഫാർമ, താനൂർ), ജസീന, ഡോ. സലീന (സാസ് ഡെന്റൽ ക്ലിനിക്, പള്ളിപ്പടി), ഫാത്തിമ ഭാനു, ഫാനിഷ (മഞ്ചേരി മെഡിക്കൽ കോളജ്). സഹോദരങ്ങൾ: പരേതരായ വി.പി. മുഹമ്മദ്, ഖദീജ, കുഞ്ഞിബീവി, ആയിഷ, ബീഫാത്തിമ.