തിരൂരങ്ങാടി: യുവതി കുഴഞ്ഞുവീണ് മരിച്ചു. കൊടിഞ്ഞി പയ്യോളി വെളുത്തംവീട്ടില്‍ ജുനൈസിന്റെ ഭാര്യ നസീറയാണ് (30) മരിച്ചത്. മക്കള്‍: മുഹമ്മദ് ജസല്‍, ഐസം. പിതാവ്: വളാഞ്ചേരി സ്വദേശി പരേതനായ ഉമ്മര്‍.
മാതാവ്: ആയിശ. സഹോദരങ്ങള്‍: അസ്ക്കര്‍, സമീറ. മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ച ഖബറടക്കും.