പെരിന്തല്‍മണ്ണ: പൊന്ന്യാകുര്‍ശിയില്‍ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ഥി മരിച്ചു. ഏലംകുളം പാറക്കല്‍മുക്ക് കല്ലുവെട്ടുകുഴി വീട്ടില്‍ ബഷീറിന്റെ മകന് മുഹമ്മദ് ഷബീബാണ് (16) മരിച്ചത്. കുന്നക്കാവ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. ബുധനാഴ്ച സ്കൂട്ടറില്‍ അമ്മിനിക്കാടുള്ള ബന്ധുവീട്ടില്‍ പോയി മടങ്ങുമ്പോള്‍ പൊന്ന്യാകുര്ശിയിലായിരുന്നു അപകടം. ഗുരുതര പരിക്കുകളോടെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകീട്ടോടെയാണ് മരിച്ചത്. മാതാവ്: റുബീന. സഹോദരി: ജുമാന.