എടവണ്ണപ്പാറ: പ്രമുഖ കോൺഗ്രസ് നേതാവും വാഗ്മിയും പ്രഭാഷകനും കാലിക്കറ്റ് സർവകലാശാല മുൻ ജോയന്റ് രജിസ്ട്രറുമായ കെ. വേദവ്യാസൻ (69) നിര്യാതനായി. ഭാര്യ: ഉഷാദേവി. മക്കൾ: സന്ദീപ് (സോഫ്റ്റ്വെയർ എൻജിനീയർ, ഇൻഫോപാർക്ക് എറണാകുളം), ദിലീപ് (ഫാർമസിസ്റ്റ്, ദുബൈ), ശരണ്യ (അസി. പ്രഫസർ വി.ടി.എം.എൻ. എസ്.എസ്. കോളജ് ധനുവച്ചപുരം). മരുമക്കൾ: രഞ്ജു (ടെക്നിക്കൽ അസി., ഐ.എസ്.ആർ.ഒ. തിരുവനന്തപുരം), രേഷ്മ (അസി. മാനേജർ കേരള ഗ്രാമീണ ബാങ്ക് എടവണ്ണ). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് എടവണ്ണപ്പാറ കിഴക്കയിൽ വീട്ടുവളപ്പിൽ.