കൊരട്ടി: ചേനപ്പാടി ആർ.വി ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപകൻ വിജയഭവൻ സി.എസ്. ഭാസ്കരൻപിള്ള (85) നിര്യാതനായി. മണക്കാട് ചൂണ്ടച്ചേരിൽ കുടുംബാംഗമാണ്. ഭാര്യ: കെ. വിജയമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, ദേവസ്വം ബോർഡ് ഹൈസ്കൂൾ, എരുമേലി). മക്കൾ: വിഭ (എം.ജി യൂനിവേഴ്സിറ്റി), ശുഭ (പടിഞ്ഞാറ്റയിൽ, മണിമല) പ്രഭാമോഹൻ (സീനിയർ ആർക്കിടെക്ട്, ഒറാക്കിൾ, ജർമനി), ദീപ (ഗീതാഞ്ജലി, തിരുവനന്തപുരം). മരുമക്കൾ: എസ്. അനിരുദ്ധൻ (റിട്ട. ഡെപ്യൂട്ടി ലൈബ്രേറിയൻ, എം.ജി യൂനിവേഴ്സിറ്റി), മധുകുമാർ (റിട്ട. ഹെഡ്മാസ്റ്റർ, സേതുലക്ഷ്മി ഭായി വിലാസം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മല്ലപ്പള്ളി), ദീപാമോഹൻ (സോഫ്റ്റ്വെയർ എൻജിനീയർ, ജർമനി), ബിജു പരമേശ്വരൻ (കൺസൽട്ടന്റ്, കെ-ഡിസ്ക്, തിരുവനന്തപുരം). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.