കൊല്ലം: പൂരം നഗറിൽ ജിയോ ഭവനിൽ ഡോ. ജി.എ. ജോർജിന്റെ (സീനിയർ ഓർത്തോപീഡിക് സർജൻ, ഉപാസന ആശുപത്രി) ഭാര്യ രമണി ജോർജ് (73) നിര്യാതയായി. റോട്ടറി ഇന്നർ വീൽ ക്ലബിന്റെ ഡിസ്ട്രിക്ട് 321 മുൻ ചെയർമാനും അസോസിയേഷൻ ഓഫ് ഇന്നർ വീൽ ക്ലബിന്റെ അഖിലേന്ത്യ ട്രഷററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം അഞ്ചേരിയിൽ പരേതരായ എ.കെ. അബ്രഹാമിന്റെയും മറിയാമ്മയുടെയും മകളാണ്. മക്കൾ: ഡോ. അഞ്ജന ജോർജ്, ജോജി ജോർജ്, അജയ് ജോർജ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് തേവള്ളി മാർത്തോമാ പള്ളിയിലെ കർമങ്ങൾക്കുശേഷം നാലിന് കപ്പലണ്ടിമുക്കിലുള്ള മാർത്തോമാ പള്ളി സെമിത്തേരിയിൽ.