കദളിക്കാട്: റിട്ട. ഹെഡ്മാസ്റ്റർ പുത്തൻപുരക്കൽ പി.എം. ജോൺ (ജോൺസാർ -87) നിര്യാതനായി. ഭാര്യ: കൊടുവേലി ചേന്നപ്പിള്ളിൽ കുടുംബാംഗം സി.ടി. റോസമ്മ (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: ജയ്സൺ പി. ജോൺ (യു.എസ്), ജെൻസൺ പി. ജോൺ (അധ്യാപകൻ, സെൻറ് മേരീസ് ഹൈസ്കൂൾ, പോത്താനിക്കാട്). മരുമക്കൾ: ലിസി ജയ്സൺ (യു.എസ്), സീമ ജെൻസൺ (സീനിയർ ക്ലർക്ക്, മുനിസിപ്പൽ ഓഫിസ്, തൊടുപുഴ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കദളിക്കാട് വിമല മാതാ പള്ളി സെമിത്തേരിയിൽ.