ചങ്ങനാശ്ശേരി: ചീരംചിറ കൈനിക്കര പരേതനായ അപ്പച്ചന്റെ ഭാര്യ അച്ചാമ്മ ജോസഫ് (87) നിര്യാതയായി. നെടുംകുന്നം വഴിപ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ: മേഴ്സി, സിബി, മോളി, സാലി, പരേതനായ സാബു, സാജു, സിസി. മരുമക്കൾ: ജോസുകുട്ടി കാടുവത്ര, റെജി മുളകുപാടം, തങ്കച്ചൻ പടിയറ, മാത്തുക്കുട്ടി തുണ്ടിയിൽ, സാലു പാറയിൽ, ടോംസി കോയിപ്പുറം, സജി വലിയവീടൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വസതിയിലെ ശുശ്രൂഷകൾക്കുശേഷം ചീരംചിറ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.