ചങ്ങനാശ്ശേരി: ചെത്തിപ്പുഴ കടവ് തോട്ടാശ്ശേരി തോപ്പില്‍ പരേതനായ ടി.ജെ. ജേക്കബിന്റെ മകന് അലക്സ് ജേക്കബ് (ബോണി -51) നിര്യാതനായി. മാതാവ്: റോസമ്മ ചെത്തിപ്പുഴ പ്രായിക്കളത്തില് കുടുംബാംഗം. ഭാര്യ: കൂത്രപ്പള്ളി പൂവത്തുംമൂട്ടില്‍ കുടുംബാംഗം ജിഷ (അധ്യാപിക, കുറുമ്പനാടം സെന്റ് പീറ്റേഴ്സ് സ്കൂള്‍). മക്കള്‍: ജേക്കബ് അലക്സ് (ജെറി), റോസ് അലക്സ്. സഹോദരങ്ങള്‍: ജോസ് ജേക്കബ് (ബോബി), റോസ് മേരി സാമോന്‍ (ബിന്ദു). മൃതദേഹം ശനിയാഴ്ച വൈകീട്ട് അഞ്ചിന് ഭവനത്തില്‍ കൊണ്ടുവരും. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയ സെമിത്തേരിയില്‍.