മൂവാറ്റുപുഴ: മേക്കടമ്പ് ചുണ്ടയിൽ പരേതനായ സി.ഐ. യാക്കോബിന്റെ ഭാര്യ ചിന്നമ്മ (71) നിര്യാതയായി. മഴുവന്നൂർ കല്ലോലി മോളത്ത് കുടുംബാംഗമാണ്. മക്കൾ: ലില്ലി യാക്കോബ് (മേക്കടമ്പ് സർവിസ് സഹകരണ ബാങ്ക് അസി. സെക്രട്ടറി), സി.വൈ. ജോളിമോൻ (വാളകം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്). മരുമക്കൾ: വി.വി. തോമസ് വടക്കേ നങ്ങാപറമ്പേൽ മേക്കടമ്പ്, ലിന്റ പാറക്കാട്ട് മോറക്കാലായിൽ കുന്നയ്ക്കാൽ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് റാക്കാട് സെന്റ് മേരീസ് കത്തീഡ്രൽ നേർച്ച പള്ളി സെമിത്തേരിയിൽ.