ആലപ്പുഴ: പ്രമുഖ ജൗളി വ്യാപാരിയും മഹേശ്വരി ടെക്സ്റ്റൈൽസിലെ മുൻകാല പാർട്ട്ണർമാരിൽ ഒരാളുമായ ആലപ്പുഴ മുല്ലക്കൽ വാർഡ് ശ്രീനിവാസിൽ രാധാകൃഷ്ണ റെഡ്യാർ (78) നിര്യാതനായി. ആലപ്പുഴ പീസ് ഗുഡ്സ് മർച്ചന്റ്സ് അസോസിയേഷന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു. ഭാര്യ: പരേതയായ രാജേശ്വരി. മക്കൾ: ശ്രീനിവാസ് (സുരേഷ്), അയ്യപ്പൻ (മഹേഷ്). മരുമക്കൾ: രതി, ദീപ. മൃതദേഹം മുല്ലക്കൽ അമ്മൻകോവിൽ സ്ട്രീറ്റിലുള്ള വസതിയിൽ ശനിയാഴ്ച ഉച്ചക്ക് 12 വരെ ഉണ്ടാകും. തുടർന്ന് പരേതന്റെ അന്ത്യാഭിലാഷമനുസരിച്ച് ആലപ്പുഴ മെഡിക്കൽ കോളജിന് കൈമാറും.