ചങ്ങരംകുളം: സംസ്ഥാന പാതയിലെ പന്താവൂരിൽ കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. കൂനംമൂച്ചി സ്വദേശി കൊളപ്പുറത്ത് യൂസുഫ് (52) ആണ് മരിച്ചത്. ചങ്ങരംകുളം ഭാഗത്തുനിന്ന് എടപ്പാൾ ഭാഗത്തേക്ക് പോയിരുന്ന യൂസുഫ് സഞ്ചരിച്ച സ്കൂട്ടറിൽ എതിർദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. പരിക്കേറ്റ യൂസുഫിനെ നാട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ചങ്ങരംകുളം പൊലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. ഭാര്യ: റാബിയ. മക്കൾ: അനസ്, ഹർഷിദ്.