റാന്നി: അഖില കേരള വിശ്വകർമ മഹാസഭ റാന്നി യൂനിയൻ മധ്യമേഖല വൈസ് ചെയർമാൻ അങ്ങാടി പറക്കുളത്ത് തുണ്ടിയിൽ ടി.ആർ. മോഹനൻ (63) നിര്യാതനായി. ശാലീശ്വരം മഹാദേവ ക്ഷേത്രം ദേവസ്വം പ്രസിഡന്റ്, വിശ്വകർമ മഹാസഭ പഞ്ചരശ്മി ശാഖ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഓമന. മക്കൾ: കിരൺ (കൊൽക്കത്ത), കിഷോർ (സൗദി). മരുമകൾ: ശരണ്യ (സൗദി). സംസ്കാരം പിന്നീട്.