പരപ്പനങ്ങാടി: മുസ്ലിം ലീഗ് നേതാവും മുൻ കൗൺസിലറുമായ ചെട്ടിപ്പടിയിലെ നടമ്മൽ പുതിയകത്ത് അബ്ദുറഹ്മാൻ (ബാവ -68) നിര്യാതനായി. മുനിസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറി, ചെട്ടിപ്പടി മഹല്ല് കമ്മിറ്റി സെക്രട്ടറി, സുന്നി മഹല്ല് ഫെഡറേഷൻ സെക്രട്ടറി, പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് മുൻ അംഗം, നഗരസഭ മുൻ കൗൺസിലർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമ.മക്കൾ: സൈതലവി (ഖത്തർ), യാസർ അറഫാത്ത് (മലേഷ്യ), മുംതാസ്, റുസ്ല, സാജിദ. മരുമക്കൾ: അബ്ദുന്നാസർ (പുല്ലിപറമ്പ്), മുസ്തഫ (വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് മുൻ അംഗം), സുബൈർ (പാണമ്പ്ര), സുലൈഖ, തഹ്സിന.