പരപ്പനങ്ങാടി: മാപ്പൂട്ടിൽ റോഡ് വി.ഐ.പി കനിവ് നഗറിലെ തോട്ടത്തിൽ വീട്ടിൽ പരേതനായ കിഴക്കിനിയകത്ത് കുഞ്ഞാലിക്കുട്ടി നഹയുടെ മകൻ സി.പി. ഉമ്മർകുട്ടി കേയി (74) നിര്യാതനായി. കോഴിക്കോട് ജില്ല കോടതി റിട്ട. സീനിയർ ക്ലർക്കാണ്.മാതാവ്: പരേതയായ സി.പി. സാറ ഉമ്മ. സഹോദരങ്ങൾ: പ്രഫ. സി.പി. മുഹമ്മദ് കേയി, റാബിയ, സുഹറ, കുഞ്ഞാമി, പരേതനായ അബൂബക്കർ കേയി മാസ്റ്റർ. ഖബറടക്കം തിങ്കളാഴ്ച വൈകീട്ട് 4.30ന് പനയത്തിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.