പറമ്പിക്കുളം: ഭർത്താവ് മരിച്ച് ഒരാഴ്ചക്കുള്ളിൽ ഭാര്യയും മരിച്ചു.
പറമ്പിക്കുളം തേക്കടി മുപ്പതേക്കർ കോളനിയിൽ മണികണ്ഠന്റെ ഭാര്യ ലോകനായകി (19) ആണ് പൊള്ളലേറ്റ് ചികിത്സക്കിടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
ഒക്ടോബർ ഒമ്പതിന് മുപ്പതേക്കർ കോളനിയിൽ വീടിനടുത്ത് മണികണ്ഠനെ (24) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അന്നാണ് ലോക നായകി ആത്മഹത്യക്ക് ശ്രമിച്ചത്.