കോതമംഗലം: നേര്യമംഗലം മണിയൻപാറയിൽ വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മണിയൻപാറ ആവിക്കാമാലിൽ പാപ്പച്ചനെയാണ് (63) മരിച്ച നിലയിൽ കണ്ടെത്തിയത്. ഒറ്റക്ക് താമസിച്ചിരുന്ന പാപ്പച്ചൻ ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്നതാണ്. സമീപത്തു താമസിക്കുന്ന മക്കൾ ഞായറാഴ്ച രാവിലെ ഭക്ഷണവുമായി എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ ദിവസം കാഞ്ഞിരവേലിയിൽവെച്ച് വഴിത്തർക്കത്തിൽ മധ്യസ്ഥക്ക് ശ്രമിച്ച പാപ്പച്ചനെ ചിലർ മർദിച്ചിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. ഭാര്യ: മിനി. മക്കൾ: സിജോ, സിനോജ്, സിബിയ, സീന, സൗമ്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് നേര്യമംഗലം സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.