തൂക്കുപാലം: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥന് മരിച്ചു. കുരുവിക്കാനം ചരുവിള ജനാർദനന് നായരാണ് (63) മരിച്ചത്. നടക്കാനിറങ്ങിയ ജനാർദനന് നായരെ പിന്നില്‍നിന്ന് ബൈക്ക് ഇടിക്കുകയായിരുന്നു. ഭാര്യ: രമാദേവി. മക്കള്‍: അനീഷ, ജ്യോതിഷ, രേഷ്മ. മരുമക്കള്‍: അരുണ്‍, രാധാകൃഷ്ണന് (ഫോറസ്റ്റ് ഓഫിസ് ചെറുതോണി.) സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.