കുമരകം: മുത്തേരി മടയാറ്റില് കുളിക്കാനിറങ്ങിയ മുവാവ് മുങ്ങിമരിച്ചു. നാട്ടകം കറുകയില്‍ വിന്‍സെന്റിന്റെ മകന് ലിജിന്‍ വിന്‍സെന്റാണ് (36) മരിച്ചത്. ഞായറാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം. കുമരകം നാലുപങ്കിനു സമീപമുള്ള ഹോം സ്റ്റേയില്‍ സുഹൃത്തുക്കളുമായെത്തി മുത്തേരി മടയാറിന് കുറുകെ നീന്തിയപ്പോഴായിരുന്നു അപകടം. മറുകരയിലേക്ക് നീന്തിയ ലിജിന്‍ അക്കരെ എത്തിയ ശേഷം തിരികെ നീന്തുമ്പോള്‍ മധ്യഭാഗത്തുവെച്ച് മുങ്ങിത്താഴുകയായിരുന്നു. കോട്ടയത്തുനിന്നുള്ള അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് അരമണിക്കൂറോളം നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മാതാവ്: ഡോളി വിന്‍സെന്റ്. സഹോദരി: ലിസ വിന്‍സെന്റ്. കോട്ടയം ഡി.സി ബുക്സ് ജീവനക്കാരനായിരുന്നു ലിജിന്‍. സംസ്കാരം പിന്നീട് .