വൈക്കം: ചെന്നൈയിലുണ്ടായ വാഹനാപകടത്തിൽ എ.വി.ടി എൻജിനീയറിങ് കോളജ് മൂന്നാംവർഷ ബി.ടെക് വിദ്യാർഥി ആപ്പാഞ്ചിറ പുഴിക്കോൽ കാലായി വീട്ടിൽ നൗഷാദിന്റെ മകൻ മുഹമ്മദ് അൽത്താഫ് (22) മരിച്ചു. ശനിയാഴ്ച വൈകീട്ട് മൂന്നോടെ സഹവിദ്യാർഥിയോടൊപ്പം ബൈക്കിന്റെ പിന്നിലിരുന്ന് സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. യു ടേൺ തിരിയുന്നതിനിടെ പിന്നിൽനിന്നുവന്ന വാഹനം ഇടിക്കുകയായിരുന്നു. ചെങ്കൽപേട്ട മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹവിദ്യാർഥിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാവ്: കാഞ്ഞിരമറ്റം കിഴക്കേടത്തുമ്യാലിൽ കുടുംബാംഗം സുഹറ. സഹോദരി: ഫാത്തിമ (കുറവിലങ്ങാട് ദേവമാത കോളജ് വിദ്യാർഥിനി). ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് ആപ്പാഞ്ചിറ മുഹ്യിദ്ദീൻ ജമാമസ്ജിദ് ഖബർസ്ഥാനിൽ.