മമ്പാട്: പൊങ്ങല്ലൂരിലെ പരേതനായ പുളിയക്കോടൻ ഉമ്മർ മുസ്ലിയാരുടെ മകൻ അമ്മാർ മിസ്ബാഹി (41) നിര്യാതനായി. കുണ്ടുതോട് മിസ്ബാഹുൽ ഉലൂം മദ്റസ അധ്യാപകനായിരുന്നു.ഭാര്യ: ഉമൈബാനു. മകൾ: മുസ്ബിറ. മാതാവ്: കോഴിപ്പറമ്പൻ ആസ്യ. സഹോദരങ്ങൾ: യൂനുസ് (ജി.വി.എച്ച്. എസ്.എസ് ഇരിയണ്ണി, കാസർകോട്), ലുഖ്മാൻ (ചന്ദ്രിക റെസിഡന്റ് എഡിറ്റർ), മൻസൂർ (ലീവേ കൊച്ചി), അബ്ദുൽബാരി (കെ.എസ്.ഇ.ബി എ.ഇ. പോത്തുകൽ), ആരിഫ്, സഈദ്, സിറാജുദ്ദീൻ, സുലൈമാൻ ജവാദ്.