നിലമ്പൂർ: നെടുംകുന്നം സെന്റ് തെരേസ ഹൈസ്കൂൾ റിട്ട. അധ്യാപികയും നെടുംകുന്നം കർമലീത്ത മഠാംഗവുമായ സിസ്റ്റർ ദെപ്പാസി (ഏലിക്കുട്ടി ജോസഫ് വാലുമണ്ണേൽ -91) നിര്യാതയായി.നിലമ്പൂർ വാലുമണ്ണേൽ വി.ജെ. ജോസഫിന്റെയും ഏലിയാമ്മയുടെയും മകളാണ്. സഹോദരങ്ങൾ: ഡോ. വി.ജെ. ജോസ് (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ആരോഗ്യ വകുപ്പ് നിലമ്പൂർ), റോസമ്മ (റിട്ട. അധ്യാപിക, ക്രിസ്തുരാജ എച്ച്.എസ്.എസ്, മണിമൂളി), പരേതരായ സിസ്റ്റർ ലിയോപോൾഡ് (റിട്ട. പ്രധാനാധ്യാപിക, സെന്റ് തെരേസ ഹൈസ്കൂൾ, നെടുംകുന്നം), ഫിലിപ് (ഗ്യാളിയോർ റയോൺസ്), സിസ്റ്റർ മേരി സൈമൺ (റിട്ട. പ്രിൻസിപ്പൽ, കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഹൈസ്കൂൾ).സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് മഠം ചാപ്പലിലെ ശുശ്രൂഷക്ക് ശേഷം നെടുംകുന്നം സെന്റ് ജോൺ ബാപ്റ്റിസ്റ്റ് ഫൊറോന പള്ളി സെമിത്തേരിയിൽ.