അങ്ങാടിപ്പുറം: ജില്ല ആർ.സി.എച്ച് ഓഫിസറായി വിരമിച്ച അങ്ങാടിപ്പുറം വൈലോങ്ങരയിലെ ഡോ. ടി. ഹുസൈൻ (70) നിര്യാതനായി.മഞ്ചേരി ജില്ല ആശുപത്രി, പെരിന്തൽമണ്ണ താലൂക്ക് ആശുപത്രി, വേങ്ങര, തിരൂർ വെട്ടം, പുറത്തൂർ, പുഴക്കാട്ടിരി പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മെഡിക്കൽ ഓഫിസറായി സേവനം ചെയ്തിട്ടുണ്ട്. മലപ്പുറം ഡി.എം.ഒ ഓഫിസിൽനിന്ന് 2007ൽ ആർ.സി.എച്ച് ഓഫിസറായാണ് വിരമിച്ചത്. സാമൂഹികരംഗത്തും ആരോഗ്യ ബോധവത്കരണ രംഗത്തും സജീവമായിരുന്നു.1990ൽ അങ്ങാടിപ്പുറം വൈലോങ്ങരയിൽ താമസമാക്കിയ ഡോ. ഹുസൈൻ ലിബർട്ടി ക്ലബ് ആൻഡ് ലൈബ്രറിയുടെ മുഖ്യ രക്ഷാധികാരിയായിരുന്നു. ഭാര്യ: സൈനബ. മക്കൾ: അനീഷ്, അനീഷ. മരുമക്കൾ നൗഫൽ, നജവ. പിതാവ്: പരേതനായ തായാട്ട് കുഞ്ഞാലി ഹാജി. മാതാവ്: തിത്തുമ്മ. സഹോദരങ്ങൾ: റസാഖ്, റാബിയ, സുലൈഖ, ആസ്യ.