ഏഴിക്കര: പിടിവിടാതെ രോഗങ്ങൾ ഒന്നൊന്നായി പിടിമുറുക്കിയ വീട്ടമ്മ ഒടുവിൽ മരണത്തിന് കീഴടങ്ങി. നോർത്ത് പറവൂർ ചെറുവോടത്ത് പരേതനായ സി.കെ. രാജപ്പന്റെയും വി.എ. രമണി രാജപ്പന്റെയും മകള്‍ കെ.ആര്. വിജയലക്ഷ്മിയാണ് (48) മരിച്ചത്. 10 വർഷമായി വിജയലക്ഷ്മി വിവിധ രോഗങ്ങളാൽ വലയുകയായിരുന്നു. ഒന്നര വർഷം മുമ്പാണ് രക്തത്തിലെ അണുബാധയാണ് രോഗങ്ങൾക്ക് കാരണമെന്ന് കണ്ടെത്തിയത്. അടുത്തിടെ രോഗം ഗുരുതരമായി എറണാകുളം റിനൈ മെഡിസിറ്റിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ചികിത്സ തുടരാൻ പണമില്ലാതെ വലയുന്ന വിവരം ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. തിങ്കളാഴ്ചയാണ് മരിച്ചത്. കുറച്ചുകാലം ഏഴിക്കര ഹൈസ്കൂളില്‍ ഗെസ്റ്റ് അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മകള്‍: ബിരുദ വിദ്യാർഥിനിയായ ആവണി അനില്‍കുമാര്‍.