കോഴഞ്ചേരി: സ്കൂട്ടറും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. കോയിപ്രം പഞ്ചായത്ത് തട്ടയ്ക്കാട് കിഴക്കൻ ഓതറ കുന്നത്തുംകര മേലുഴത്തിൽ വീട്ടിൽ എം.ആർ. ശിവൻകുട്ടിയാണ് (64) തിങ്കളാഴ്ച രാവിലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ ആറിന് രാവിലെ 11.30ഓടെ കുമ്പനാട്-ഓതറ റോഡിൽ നെല്ലിമല കനാൽ പാലത്തിന് സമീപത്തെ ഹോട്ടലിന് മുന്നിലാണ് സംഭവം. കുമ്പനാട് വൈദ്യുതി ഓഫിസിന് മുന്നിൽവെച്ച് ഇയാൾ സഞ്ചരിച്ച സ്കൂട്ടറിനെ പിന്തുടർന്നുവന്ന കാർ ഇടിക്കുകയായിരുന്നു. തുടർന്ന് കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെനിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഭാര്യ: ശാരദ ചെങ്ങര ചരിവുപറമ്പ് കുടുംബാംഗം ശാരദ. മക്കൾ: സുനിത, സ്മിത, സതീഷ്. മരുമക്കൾ: അജി, മനോജ്, ആശ. സംസ്കാരം പിന്നീട്.