വൈക്കം: വെച്ചൂർ ഇടയാഴം ചിന്മയത്തിൽ രാധ (70) നിര്യാതയായി. ഉല്ലല എൻ.എസ്.എസ് ഹൈസ്കൂൾ റിട്ട. പ്രധാനാധ്യാപികയാണ്. ഭർത്താവ്: സി.എസ്. സദാനന്ദൻ (റിട്ട. എജീസ് ഓഡിറ്റ് ഓഫിസർ). മക്കൾ: മനു (അസോസിയേറ്റ് വൈസ് പ്രസിഡന്റ്, ഫെഡറൽ ബാങ്ക്), ദീപു (ജർമനി). മരുമക്കൾ: നിഷ (അസി. പ്രഫസർ, ഫിസാറ്റ്), സോന (ജർമനി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.