അടിമാലി: കഴിഞ്ഞ മാസം 24ന് രാജാക്കാട്ടുനിന്ന് കാണാതായ വയോധികന്റെ മൃതദേഹം ചതുരംഗപ്പാറക്ക് സമീപം തേവാരംമെട്ടില്‍ കണ്ടെത്തി. രാജാക്കാട് കിഴക്കേല്‍ ജോസഫിന്റെ (കുഞ്ഞേപ്പ് -78) മൃതദേഹമാണ് തമിഴ്നാടിന്റെ ഭാഗമായ തേവാരംമെട്ടില്നിന്ന് കണ്ടെത്തിയത്. തൂങ്ങിമരിച്ചതായാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് രണ്ടാഴ്ചയിലധികം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇദ്ദേഹത്തിന്റെ വാച്ച്, കുട, വസ്ത്രങ്ങള്‍ എന്നിവ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്കാരം ചൊവ്വാഴ്ച രാവലെ 10.30ന് എന്‍.ആര് സിറ്റി സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍. ഭാര്യ: അച്ചാമ്മ. മക്കള്‍: ബിജി, ബിന്ദു, ബിനോയ്. മരുമക്കള്‍. സ്റ്റീഫന്‍, ജെയ്സന്, ജെസ്മി.