വെള്ളമുണ്ട: പാമ്പുകടിയേറ്റതിനെ തുടർന്ന് രണ്ടാഴ്ചയോളമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു. മക്കിയാട് കല്ലുവെട്ടാംകുഴി ജോർജാണ് (63) മരിച്ചത്. ഭാര്യ: ലിസി (കൂരാച്ചുണ്ട് പഴനിലത്ത് കുടുംബാംഗം). മക്കൾ: നിഖിൽ (ദുബൈ), അഖിൽ അതുൽ (സെൻറ് തോമസ് ഇലക്ട്രിക്കൽസ്, മക്കിയാട്). മരുമക്കൾ: പ്രിയ (നഴ്സ്), ബിൻസി (നഴ്സ്, പുണെ). സഹോദരങ്ങൾ: പൈലി (പീച്ചങ്കോട്), പെണ്ണമ്മ, മേരി, ലിസി, ജാൻസി.