ചേർത്തല: കാറിടിച്ച് ചികിത്സയിലിരുന്നയാൾ മരിച്ചു. കുറുപ്പംകുളങ്ങര തൈയ്യിൽ വീട്ടിൽ പരേതരായ ലോനൻ - ത്രേസ്യാമ്മ ദമ്പതികളുടെ മകൻ ജേക്കബാണ് (ജെയിക്കൻ- 48) മരിച്ചത്. നാലുമാസം മുമ്പ് കുറുപ്പംകുളങ്ങര കവലയിൽ റോഡരികിൽ സൈക്കിളുമായി സുഹൃത്തിനോട് സംസാരിച്ച് നിൽക്കുമ്പോൾ അമിത വേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെയാണ് മരിച്ചത്. ഭാര്യ: ജെസി. മക്കൾ: ആഷ്ലിൻ, അൽഡ്രിൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് അർത്തുങ്കൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.