അമ്പലപ്പുഴ: കുഴഞ്ഞുവീണ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. തോട്ടപ്പള്ളി ഒറ്റപ്പന ഗന്ധർവൻ പറമ്പിൽ പരേതനായ രഘുനാഥന്റെ മകൻ സുരേഷാണ് (45) മരിച്ചത്. മാവേലിക്കര കെ.എസ്.ഇ.ബി സെക്ഷനിലെ ലൈൻമാനാണ്. കഴിഞ്ഞ വെള്ളിയാഴ്ച കുഴഞ്ഞു വീണതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് വൈക്കത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ച മരിച്ചു. മാതാവ്: സരസ്വതി. ഭാര്യ: സുജില (മാളു). മകൻ: കൃഷ്ണദേവ് (മുരാരി). സഞ്ചയനം വ്യാഴാഴ്ച വൈകീട്ട് മൂന്നിന്.