മൂവാറ്റുപുഴ: കോളജ് റോഡ് മിഥിലയിൽ അഡ്വ. ആർ. ഹരികൃഷ്ണന്റെ ഭാര്യ പി.കെ. വിദ്യ (52) നിര്യാതയായി. മുൻ പോസ്റ്റൽ സീനിയർ സൂപ്രണ്ട് പി.എൻ. കൃഷ്ണൻ നായരുടെയും മുൻ ഗവ. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ജാനകിയമ്മയുടെയും മകളാണ്. മക്കൾ: ഡോ.എച്ച്. ഗോപിക (പായിപ്ര പി.എച്ച്.സി), അഡ്വ. എച്ച്. ഉണ്ണികൃഷ്ണൻ. മരുമകൻ: അർജുൻ. ത്വഗ്രോഗ വിദഗ്ധൻ ഡോ. പി.കെ. വിനോദ് സഹോദരനാണ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.