കോതമംഗലം: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ലോട്ടറി ഏജന്റ് മരിച്ചു. പുതുപ്പാടി ചിറപ്പടി കടപ്പേഴത്തിങ്കൽ ജോർജ് ഫ്രാൻസിസാണ് (54) മരിച്ചത്. ഞായറാഴ്ച വൈകീട്ട് കോതമംഗലം - മൂവാറ്റുപുഴ റൂട്ടിൽ മാതിരപ്പിള്ളിയിൽ റോഡിലൂടെ നടന്നുപോകവെ ബൈക്ക് ഇടിക്കുകയായിരുന്നു. ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ട് മരിച്ചു. ഭാര്യ: മേരി. മക്കൾ: ജിൻസ് ജോർജ്, ജിതിൻ ജോർജ്. മരുമക്കൾ: റീജ ജിൻസ്, ജിഷ ജിതിൻ. സംസ്കാരം ബുധനാഴ്ച വൈകീട്ട് അഞ്ചിന് കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്കാപള്ളി സെമിത്തേരിയിൽ.