കോട്ടയം: തിരുനക്കര തെക്കേനട ശങ്കരവിലാസത്തില്‍ സി.ജി. ശ്രീധരന് നായര്‍ (88) നിര്യാതനായി. പനമറ്റം ബീനാഭവന് കുടുംബാംഗമാണ്. ഭാര്യ: സുമതിക്കുട്ടിയമ്മ. മകള്‍: എസ്. ബീനാകുമാരി (റിട്ട. സി.ഇ.ഒ, കോട്ടയം കോഓപറേറ്റിവ് അര്‍ബന്‍ ബാങ്ക്, കോട്ടയം ടൗണ്‍ എന്‍.എസ്.എസ് കരയോഗം വനിത സമാജം പ്രസി). മരുമകൻ: പരേതനായ ജെ. ശിവപ്രസാദ് (എജീസ് ഓഫിസ്). സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.