കീഴാറ്റൂർ: മലപ്പുറം ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുകയുടെ മാതാവ് കോട്ടയം ചിങ്ങവനം മുട്ടത്തിപ്പറമ്പിൽ കെ.കെ. അമ്മിണി (80) കീഴാറ്റൂരിൽ നിര്യാതയായി. ഇക്കണോമിക്സ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ റിട്ട. പ്രൈസ് ഇൻസ്പെക്ടറാണ്. ഭർത്താവ്: പരേതനായ പി.വി. രവീന്ദ്രൻ. മറ്റുമക്കൾ: ആർ. രമേഷ് (കൊച്ചിൻ പോർട്ട് ട്രസ്റ്റ്), ഡോ. ആർ. രമാദേവി (അസോസിയറ്റ് പ്രഫസർ, ഇന്ദിര ഗാന്ധി മെഡിക്കൽ കോളജ്, പുതുച്ചേരി).മരുമക്കൾ: ജി. സുദർശൻ (റിട്ട. കൃഷി അഡീഷനൽ ഡയറക്ടർ), സജില (സെക്ഷൻ ഓഫിസർ, അഡ്വക്കറ്റ് ജനറൽ ഓഫിസ്), ഡോ. വാസുദേവൻ (പ്രഫസർ, ജിപ്മർ, പുതുച്ചേരി).