പെരിങ്ങോട്ടുകുറുശ്ശി: പ്ലസ് ടു വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരിങ്ങോട്ടു കുറുശ്ശി തോട്ടുമുക്ക് വീട്ടിൽ സേതുവിന്റെ (ഐ.എൻ.ടി.യു.സി - ചുമട്ടുതൊഴിലാളി -തോട്ടുമുക്ക് യൂനിറ്റ്) മകൻ വിശാഖ് (17) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കോട്ടായി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർഥിയാണ്. മാതാവ്: ബിന്ദു. സഹോദരങ്ങൾ: വൈശാഖ്, വൈഷ്ണവി.