അഞ്ചൽ: സി.പി.ഐ ജില്ല കമ്മിറ്റിയംഗവും അഞ്ചൽ പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും മുൻ പ്രസിഡന്റായ തഴമേൽ അജി നിവാസിൽ കെ.എൻ. വാസവൻ (72) നിര്യാതനായി. ഭാര്യ: കെ.കെ. ഇന്ദിര. മക്കൾ: അജിവാസ്, അരുൺ വാസ്. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പി.എസ്. സുപാൽ എം.എൽ.എ, മുല്ലക്കര രത്നാകരൻ, കെ. രാജു, കെ.ആർ. ചന്ദ്രമോഹനൻ, ആർ. ഗോപാലകൃഷ്ണപിള്ള, എ. മന്മഥൻ നായർ, ആർ. സജിലാൽ, സി.ഐ.ടി.യു ജില്ല സെക്രട്ടറി എസ്. ജയമോഹൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ, ആർ.എസ്.പി ജില്ല കമ്മിറ്റിയംഗം കാട്ടയ്യം സുരേഷ്, ബി.ജെ.പി ജില്ല വൈസ് പ്രസിഡൻറ് പത്മകുമാരി തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.