ചെറുതോണി: തങ്കമണി ശ്രീധർമശാസ്ത ക്ഷേത്ര നിർമാണത്തിൽ ഏർപ്പെട്ടിരുന്നയാൾ ഷോക്കേറ്റ് മരിച്ചു. തങ്കമണി കാറ്റാടിക്കവല പുരയിടത്തിൽ ജോസുകുട്ടി തോമസാണ് (52) മരിച്ചത്. മൂന്ന് പേരാണ് നിർമാണത്തിൽ ഏർപ്പെട്ടിരുന്നത്. ഇതിൽ രണ്ടുപേർ ക്ഷേത്രത്തിന്റെ മറ്റൊരു വശത്ത് പണിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ഇവർ ജോസുകുട്ടി ജോലി ചെയ്തിരുന്ന ഭാഗത്ത് എത്തിയപ്പോഴാണ് നിലത്ത് വീണുകിടക്കുന്നത് കാണുന്നത്. ഉടൻ സമീപത്തെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ക്ഷേത്രത്തിന് ഉൾഭാഗത്ത് ജോലി ചെയ്തിരുന്ന ജോസുകുട്ടി വെളിച്ചക്കുറവ് മൂലം ലൈറ്റ് ഇടാൻ ശ്രമിക്കുന്നതിനിടെ അപകടം സംഭവിച്ചതെന്നാണ് സൂചന.