വൈപ്പിൻ: അയ്യമ്പിള്ളി തോട്ടുങ്കൽ കൃഷ്ണന്റെ മകൻ ജയൻ (82, റിട്ട. മാനേജർ, എറണാകുളം ജില്ല സഹകരണ ബാങ്ക്) നിര്യാതനായി. എസ്.എൻ.ഡി.പി ഡയറക്ടർ ബോർഡ് അംഗം, അയ്യമ്പിള്ളി എസ്.എൻ.ഡി.പി ശാഖ പ്രസിഡന്റ്, ചെറായി വി.വി സഭ ഓഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യമാർ: പരേതയായ കനകം, സുമ. മക്കൾ: അശ്വതി, അമ്പിളി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് ചെറായി പൊതുശ്മശാനത്തിൽ.