മല്ലപ്പള്ളി: മണി മലയാറ്റിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടാങ്ങൽ നിയാസ് മൻസിലിൽ നാസറിന്റെ മകൻ നിയാസാണ് (32) മരിച്ചത്.
വായ്പ്പൂര് വൈദ്യശാലപ്പടിക്ക് സമീപത്തുനിന്നും നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരം നാലരയോടെ സുഹൃത്തുകൾക്കൊപ്പം കുളിക്കാൻ പോയ നിയാസ് മണിമലയാറ്റിലെ കോട്ടാങ്ങൽ നൂലുവേലി കടവിൽ ഒഴുക്കിൽ പെടുകയായിരുന്നു.
പെരുമ്പെട്ടി പൊലീസും അഗ്നി രക്ഷാ സേനയും സ്കൂബ സംഘവും രണ്ടു ദിവസം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ മണിമലയാറ്റിലൂടെ ഒഴുകി പോകുന്നത് കണ്ട നാട്ടുകാരാണ് മൃതദേഹം കരക്കെത്തിച്ചത്. മാതാവ് ഷെരീഫ.