പെരുവ: മുളക്കുളം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും പുളിക്കൽ ആയുർവേദ ആശുപത്രി സ്ഥാപകനുമായ വൈദ്യൻ പി.ആർ. ചന്ദ്രശേഖരൻ നായർ (92) നിര്യാതനായി. അറുനൂറ്റിമംഗലം ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡന്റാണ്. ഭാര്യ: ജയലക്ഷ്മി. മക്കൾ: ബിന്ദു ജയചന്ദ്രൻ (വിശ്വഭാരതി എസ്.എൻ സ്കൂൾ ഞീഴൂർ), ബിജു സി. നായർ (സീനിയർ സൂപ്രണ്ട് എ.ഇ ഓഫിസ്, കോട്ടയം വെസ്റ്റ്), ഡോ. ബിനു സി. നായർ (പുളിക്കൽ ആയുർവേദ ആശുപത്രി, പെരുവ), സി.പി. രമേഷ് (എം.ഡി കളർ പ്ലാനെറ്റ് സ്റ്റുഡിയോസ്, കൊച്ചി). മരുമക്കൾ: ഡോ. വി.ആർ. ജയചന്ദ്രൻ, ദീപ്തി, ഡോ. ദിവ്യ ബിനു (പുളിക്കൽ ആയുർവേദ ആശുപത്രി പെരുവ), ലീമ രമേഷ് (ഡയറക്ടർ കളർ പ്ലാനറ്റ് സ്റ്റുഡിയോ, കൊച്ചി). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.