ചെങ്ങന്നൂർ: വാദ്യകലാകാരൻ തിരുവൻവണ്ടൂർ ഇരമല്ലിക്കരവെച്ചുരേത്ത് വീട്ടിൽ കലാമണ്ഡലം രമേശ്(മധു-51)നിര്യാതനായി. 1993 ൽ ചെറുതുരുത്തി കേരള കലാമണ്ഡലത്തിൽനിന്നും കഥകളിമേളം ചെണ്ടയിൽ ബിരുദം നേടി. തുടർന്ന് ഏവൂർ കണ്ണംപള്ളിൽ കഥകളിയോഗം, ശ്രീകൃഷ്ണ വനമാല ഏവൂർ ദേവീവിലാസം കഥകളിയോഗം മോഴൂർ, കൊല്ലം, ആലപ്പുഴ,കോട്ടയം കഥകളി ക്ലബ് എന്നിവിടങ്ങളിൽ പ്രാവീണ്യം തെളിയിച്ചു. യു.എ.ഇ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലും മേളമവതരിപ്പിച്ചു. വാദ്യ ഉപകരണമായ ഇടയ്ക്കയിലും കഴിവ് പ്രകടിപ്പിച്ചു. കേരളത്തിനകത്തും പുറത്തും അഷ്ടപദികച്ചേരികളും സോപാന സംഗീത കലാകാരന്മാർക്കൊപ്പം പക്കമേളം, ചെണ്ടമേളം,പഞ്ചവാദ്യം, കേളി എന്നിവയും അവതരിപ്പിച്ചിരുന്നു. സ്കൂൾ കലോത്സവ വേദികളിൽ ജഡ്ജായും പ്രവർത്തിച്ചിട്ടുണ്ട്. പിതാവ്: പരേതനായ കെ. കൃഷ്ണപിള്ള മാതാവ്: പരേതയായ പി.എൻ. കമലാക്ഷിയമ്മ. ഭാര്യ: പാർവതി രമേശ്, മക്കൾ: രത്നപ്രിയ (പ്ലസ് വൺ വിദ്യാർഥിനി, തിരുവൻവണ്ടൂർ ഗവ. എച്ച്.എസ്.എസ് ) കൃഷ്ണപ്രിയ ( വിദ്യാർഥി, ചിന്മയ സ്കൂൾ ചെങ്ങന്നൂർ ) സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ .